ഭാരതകലകളുടെ മാമാങ്കം വരവായി
മലബാറിന്റെ സാംസ്‌ക്കാരിക തനിമ വിളിച്ചോതി കേരള ഫോക് ലോര്‍ അക്കാദമി ആദ്യമായി 25 സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാരൂപങ്ങള്‍ ഒരു വേദിയില്‍ അവതരിപ്പിക്കുന്നു,. താനൂര്‍ എം എല്‍ എ വി അബ്ദുറഹ്മാന്റെ ശ്രമ ഫലമായാണ് നാടന്‍ കലകളുടെ മാമാങ്കത്തിന് താനൂര്‍ വേദിയാകുന്നത്. ഏപ്രില്‍ 27ന് തുടങ്ങി മെയ് 6വരെ താനൂര്‍ ദേവദാര്‍ സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിപാടികള്‍ അരങ്കേറുന്നത്.
കാശ്മീര്‍ മുതല്‍ കേരളം വരെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള വംശീയ ഉത്പന്ന മേളയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. കലാ സാഹിത്യ സിനിമാരംഗത്തെ പ്രമുഖരും കലാവിരുന്നില്‍ അണിനിരക്കും.
ആദിവാസി ഗോത്ര കലാരൂപങ്ങളായ കല്‍ബേലിയ, ഗുമര്‍ഡാന്‍സ്, മയൂര്‍ഡാന്‍സ്, ചര്‍ക്കോളറാണ്‍, ഡൂല്‍ ചോലോ, കാശ്മീരിഡാന്‍സ്, ആസാംബാഗുറുംസ എന്നിവയും കേരളത്തിന്റെ തനതായതും അപൂര്‍വ മായതുമായ ഇശലുകള്‍ ,തീരം സുല്‍ത്താന്‍,അഷ്ടപതി,മംഗലംകളി, പൊറാട്ട്‌നാടകം, കളരിപ്പയറ്റ് മാപ്പിള കലാരൂപങ്ങള്‍, മുടിയേറ്റ്,നിഴല്‍ പാവക്കൂത്ത്,ഗീഥ്മാല,സൂഫിസംഗീതം,ഹൃദയസദസിലെ പ്രണയപുഷ്പം എന്ന ശ്രീകുമാരന്‍ തമ്പി സംഗീത പരിപാടിയും അവതരിപ്പിക്കപ്പെടുന്നു.
മനംകവര്‍ന്ന് ലെയ്ഹാറോബനൃത്തവും നാഗാലാന്റ് വിജയ നൃത്തവും
താനൂര്‍. മണിപ്പൂരി, നാഗാലാന്റ് കലാകാരന്‍മാരുടെ ലെയ്ബാറോബ നൃത്തവും, വിജയനൃത്തവും താനൂരിന് നവ്യാനുഭവമായി. ഫോക് ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ നടക്കുന്ന മിലന്‍ 2018 ന്റെ ഭാഗമായി ലെയ്ഹാറോബയും വിജയനൃത്തവും വിളംബരമായി അരങ്ങേറിയത്. മൂച്ചിങ്ങല്‍ അങ്ങാടിയിലാണ് വിളംബരനൃത്തം നടത്തിയത്. 22 കലാകാരന്‍മാരാണ് ലെയ്ഹാറോബോ നൃത്തമവതരിപ്പിച്ചത്. മാര്‍ഷല്‍ കലാനൃത്ത രൂപ സാദൃശ്യമാണ് ലയ്ഹാറോബോ നൃത്തം. 5 തരത്തിലുള്ള വ്യത്യസ്ത നൃത്ത രൂപമാണിത്.
നാഗാലാന്റ് ആദിവാസി സമൂഹത്തിന്റെ തനത് പാരമ്പര്യം വിളിച്ചോതുന്നതായിരുന്നു വിജയനൃത്തം. ആദിവാസികളുടെ ധൈര്യം, ശക്തി എന്നിവ മറ്റുള്ളവരെ മനസ്സിലാക്കാനാണ് ഈനൃത്തമവതരിപ്പിക്കുന്നത്. കല്യാണകാലത്തും, ഉത്സവകാലത്തും ഈ രീതിയിലുള്ള നൃത്തങ്ങള്‍ അവതരിപ്പിക്കുന്നു.കിവി നേതൃത്വം നല്‍കി.
- Log in to post comments