Post Category
മന്ത്രിസഭാ വാർഷികം- ഉപസമിതി യോഗം ഇന്ന്
മന്ത്രിസഭാ വാർഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 14 മുതൽ 20 വരെ ജില്ലയിൽ സംഘടിപ്പിക്കുന്ന വകുപ്പുകളുടെ പ്രദർശനത്തിന്റെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിന് ഇന്ന് (ഏപ്രിൽ 27) ഉച്ച കഴിഞ്ഞ് രണ്ടിന് പ്രദർശന സ്റ്റാളുകൾ ഒരുക്കുന്ന വകുപ്പുകളുടെ യോഗം പ്രദർശന കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌ടേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ബന്ധപ്പെട്ട എല്ലാ ജില്ലാതല ഉദ്യോഗസ്ഥരും നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു.
(കെ.ഐ.ഒ.പി.ആർ-781/18)
(അവസാനിച്ചു)
date
- Log in to post comments