Post Category
ത്രിദിന വനിതാ സംരംഭകത്വ വികസന പരിപാടി
വ്യവസായ വികസന കോര്‍പ്പറേഷന്റെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ത്രിദിന വനിതാ സംരംഭകത്വ വികസന പരിപാടി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ പ്രശാന്ത് അധ്യക്ഷത വഹിച്ചു. സമാപന ദിവസമായ ഏപ്രില്‍ 27ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.
date
- Log in to post comments