Post Category
വീര ജവാ•ാരുടെ പേരുകള്‍ ആലേഖനം ചെയ്തു.
കേരള സ്‌റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കളക്ട്രേറ്റ് യുദ്ധ സ്മാരകത്തില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച വീര ജവാന്‍മാരുടെ പേരുകള്‍ ആലേഖനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ അമിത് മീണ, ജില്ലാ പഞ്ചായത്ത് സെക്രട്ട്രറി പ്രീതി മേനോന്‍, സംഘടനയുടെ ജില്ലാ പ്രസിഡന്റ് കേണല്‍ പി.എം ഹമീദ് (സേനാ മെഡല്‍) എന്നിവര്‍ യുദ്ധ സ്മാരകത്തില്‍ പുഷ്പ ചക്രം അര്‍പ്പിച്ചു.
ജില്ലാ സെക്രട്ട്രറി പി. കൃഷ്ണകുമാര്‍, ജോയിന്റ് സെക്രട്ട്രറി എം.സി പ്രഭാകരന്‍, ജില്ലാ ട്രഷറര്‍ ഖജാന്‍ജി ഓന്‍ട്രി സെക്രട്ട്രറി എം.കെ വിജയന്‍, ഓര്‍ഗനൈസ് സെക്രട്ട്രറി എം.പി ഗോപിനാഥന്‍, മറ്റു വിമുക്ത ഭട•ാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചന നടത്തി.
date
- Log in to post comments