മാതൃകാ മഴവെള്ള സംഭരണി നിര്‍മ്മാണം ആരംഭിച്ചു
വരള്‍ച്ച നേരിടാന്‍ മഴവെള്ള സംഭരണി നിര്‍മ്മാണത്തിനൊരുങ്ങി മലപ്പുറം ജില്ലാ പഞ്ചായത്ത്. ഹരിത കേരള മിഷന്റെ കീഴില്‍ ജല ഉപ മിഷന്റെ ഭാഗമായി മലപ്പുറം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലാണ് മാതൃകാ മഴ വെള്ള സംഭരണി നിര്‍മ്മിക്കുന്നത്. നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടര്‍ അമിത് മീണ ജില്ലാ പഞ്ചായത്ത് സന്ദര്‍ശിച്ചു. കടുത്ത ജലക്ഷാമത്തെ നേരിടാന്‍ ലഭിക്കുന്ന മഴയെ സംഭരിച്ച് വെക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഭരണി നിര്‍മ്മിക്കുന്നത്.
80,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള അണ്ടര്‍ ഗ്രണ്ട് വാട്ടര്‍ ടാങ്ക്, പെര്‍ക്യുലേഷന്‍ ടാങ്ക്, മഴ വെള്ളം സംഭരിക്കാനുള്ള ഗട്ടര്‍ പൈപ്പ്, ഫില്‍റ്ററിംഗ് യൂണിറ്റ് എന്നിവ അടങ്ങുന്ന മഴ വെള്ള സംഭരണിയാണ് നിര്‍മ്മിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സെക്രട്ട്രറി പ്രീതി മേനോന്‍, എ.ഡി.എം വി രാമചന്ദ്രന്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ധന്യ രവി, സോഷ്യോ ഇക്കോണമിക് യൂണിറ്റ് ഫൗണ്ടേഷന്‍ ടീം ലീഡര്‍ കെ. നിഷ, അസിസ്റ്റന്റ് എഞ്ചിനീയര്‍ എ സുജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments