നെടുമങ്ങാട് റവന്യൂ ഡിവിഷൻ യാഥാർഥ്യമാകുന്നു; 30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
* നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകൾ പുതിയ ഡിവിഷനിൽ
മലയോര മേഖലയിലെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന നെടുമങ്ങാട് റവന്യൂ ഡിവിഷൻ യാഥാർഥ്യമാകുന്നു. ഏപ്രിൽ 30 ന് നെടുമങ്ങാട് ആർ.ഡി.ഒ. ഓഫീസ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. ജില്ലയിലെ ആറു താലൂക്കുകളും തിരുവനന്തപുരം റവന്യൂ ഡിവിഷൻ ഓഫീസിനു കീഴിലായിരുന്നു. തിരുവനന്തപുരം ആർ.ഡി.ഒ യ്ക്കു കീഴിലുള്ള നെടുമങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളെ ഉൾപ്പെടുത്തിയാണ് പുതുതായി നെടുമങ്ങാട് റവന്യൂ ഡിവിഷൻ രൂപീകരിച്ചത്. വിവിധ സർക്കാർ സേവനങ്ങൾക്കായി ജനങ്ങൾക്ക് തിരുവനന്തപുരത്ത് എത്തേണ്ട ബുദ്ധിമുട്ട് പരിഗണിച്ചാണ് പുതിയ ഡിവിഷൻ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.
നെടുമങ്ങാട് ആർ.ഡി.ഒ ഓഫീസിന്റെ ഉദ്ഘാടന സമ്മേളനം ഏപ്രിൽ 30 ന് വൈകിട്ട് നാലിന് നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. അങ്കണത്തിൽ നടക്കും. റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ടൂറിസം-സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ ഡോ. എസ്. കാർത്തികേയൻ റിപ്പോർട്ട് അവതരിപ്പിക്കും. എം.പി.മാരായ ഡോ. എ. സമ്പത്ത്, ഡോ. ശശി തരൂർ, എം.എൽ.എ മാരായ സി. ദിവാകരൻ, ഡി.കെ. മുരളി, കെ.എസ്. ശബരീനാഥ്, ഐ.ബി. സതീഷ്, കെ. ആൻസലൻ, സി.കെ. ഹരീന്ദ്രൻ, എം. വിൻസെന്റ്, നഗരസഭാധ്യക്ഷൻ ചെറ്റച്ചൽ സഹദേവൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു, നഗരസഭാംഗങ്ങളായ റ്റി. അർജുനൻ, പി. രാജീവ്, മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, മുൻ എം.എൽ.എ. മാങ്കോട് രാധാകൃഷ്ണൻ, ആർ.ഡി.ഒ. ആർ.എസ്. ബൈജു, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, സബ് കളക്ടർ കെ. ഇമ്പശേഖർ, എ.ഡി.എം. ജോൺ വി. സാമുവൽ എന്നിവർ പങ്കെടുക്കും.
(പി.ആർ.പി 1378/2018)
- Log in to post comments