Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള  ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആവശ്യത്തിനായി ടാക്‌സി പെര്‍മിറ്റുള്ള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  മെയ് 15 ന് വൈകിട്ട് 3 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും.  ഫോണ്‍: 0497 2712255.

സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള കല്ല്യാശ്ശേരി ഐ സി ഡി എസ് പ്രൊജക്ട്  ഓഫീസിന്റെ ആവശ്യത്തിനായി ടാക്‌സി പെര്‍മിറ്റുള്ള വാഹനം വാടകയ്ക്ക് നല്‍കാന്‍ തയ്യാറുള്ളവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.  മെയ് 10 ന് ഉച്ചക്ക് 1 മണി വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. 

    കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജില്‍ ഐ ഡി കാര്‍ഡ് നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 2 ന് വൈകിട്ട് 2 മണി വരെ  ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.
ഇ സി ഇ വകുപ്പിലേക്ക് ആവശ്യമായ കണ്‍സ്യൂമബിള്‍സ് വിതരണം  ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  മെയ് 7 ന് വൈകിട്ട് 2 മണി വരെ  ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍: 0497 2780226.

   കുറുമാത്തൂര്‍ ഗവ.ഐ ടി ഐ യില്‍ ഇലക്‌ട്രോണിക് മെക്കാനിക്ക് ട്രേഡിലേക്ക് ട്രെയിനിംഗ് ആവശ്യത്തിലേക്ക് മൊബൈല്‍ ഫോണുകള്‍, ടി വി എന്നിവ വിതരണം ചെയ്യാന്‍ താല്‍പര്യമുള്ളവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.    ജൂണ്‍ 4 ന് വൈകിട്ട് 5 മണി വരെ ദര്‍ഘാസുള്‍ സ്വീകരിക്കും.  ഫോണ്‍: 04602 225450. അ.

date