Post Category
ജല പാര്‍ലമെന്റ് നാളെ
ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അതിനുള്ള വഴികളെ കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നാളെ (ഏപ്രില്‍ 28) ജലപാര്‍ലമെന്റ് സംഘടിപ്പിക്കും. രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാണ് പരിപാടി. പി കെ ശ്രീമതി ടീച്ചര്‍ എം പി ജലപാര്‍ലമെന്റ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയായിരിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, തൊഴിലുറപ്പ് ചുമതലയുള്ള എഞ്ചിനീയര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അറിയിച്ചു.
date
- Log in to post comments