Post Category
ഓൺലൈൻ അദാലത്ത്
എറണാകുളം: കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളുടെ പരിധിയിലുള്ള പരാതികൾ പരിഹരിക്കുന്നതിനുള്ള ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പരാതികൾ ജനുവരി 16ന് രാവിലെ 11 മുതൽ ജനുവരി 21ന് വൈകിട്ട് 3 മണി വരെ താലൂക്കിനു കീഴിലുള്ള അക്ഷയ കേന്ദ്രങ്ങളിൽ സ്വീകരിക്കും. യഥാക്രമം ജനുവരി 23 ന് രാവിലെ 11 മുതൽ 12 മണി വരെയും 12 മണി മുതൽ 1 മണി വരെയും ജില്ലാ കളക്ടർ ഓൺലൈനായി പരാതികൾ തീർപ്പാക്കും. പ്രളയ ധനസഹായവുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കില്ല.
date
- Log in to post comments