Skip to main content

കോവിഡ് 468, രോഗമുക്തി 237

ജില്ലയില്‍ ഇന്നലെ (ജനുവരി 15) 468 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 237 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂര്‍, തൊടിയൂര്‍, തേവലക്കര, പ•ന, കരീപ്ര,  കുലശേഖരപുരം, വെളിയം, ആദിച്ചനല്ലൂര്‍, ചവറ, തെക്കുംഭാഗം, പത്തനാപുരം,  പിറവന്തൂര്‍ ഭാഗങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തുനിന്നും എത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം മൂലം 461 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 29 പേര്‍ക്കാണ് രോഗബാധ. വടക്കേവിള-നാല്,   ഉളിയക്കോവില്‍-മൂന്ന് എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയില്‍  രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി-29, പുനലൂര്‍- ഒന്‍പത്,  കൊട്ടാരക്കര- ഏഴ്,  പരവൂര്‍- അഞ്ച് എനിങ്ങനെയാണ്  രോഗബാധിതരുടെ എണ്ണം
ഗ്രാമപഞ്ചായത്തുകളില്‍ ഇളമ്പള്ളൂര്‍, തൊടിയൂര്‍ എന്നിവിടങ്ങളില്‍ 17 വീതവും തേവലക്കര, പ•ന, ശാസ്താംകോട്ട ഭാഗങ്ങളില്‍ 16 വീതവും കരീപ്ര-15,  കുലശേഖരപുരം-14,  വെളിയം-12, ആദിച്ചനല്ലൂര്‍, ചവറ, തെക്കുംഭാഗം, പത്തനാപുരം, പ്രദേശങ്ങളില്‍ 11 വീതവും പിറവന്തൂര്‍-10, ശൂരനാട് വടക്ക്-9, അഞ്ചല്‍, ആര്യങ്കാവ,് നിലമേല്‍, പവിത്രേശ്വരം, പെരിനാട്, മൈലം, പടിഞ്ഞാറേകല്ലട എന്നിവിടങ്ങളില്‍ എട്ടു വീതവും കിഴക്കേകല്ലട, മയ്യനാട്, ഭാഗങ്ങളില്‍ ഏഴു വീതവും കരവാളൂര്‍, നീണ്ടകര,  നെടുവത്തൂര്‍, പനയം, പേരയം, മണ്‍റോതുരുത്ത് പ്രദേശങ്ങളില്‍ ആറു വീതവും ഇട്ടിവ, ഓച്ചിറ, കടയ്ക്കല്‍, കുളക്കട, തഴവ, തൃക്കരുവ, നെടുമ്പന എന്നിവിടങ്ങളില്‍ അഞ്ചു വീതവും കല്ലുവാതുക്കല്‍, കുണ്ടറ, കുന്നത്തൂര്‍, കൊറ്റങ്കര, ചടയമംഗലം, തലവൂര്‍, തൃക്കോവില്‍വട്ടം, മൈനാഗപ്പള്ളി, വിളക്കുടി ഭാഗങ്ങളില്‍ നാലു വീതവും എഴുകോണ്‍, ചാത്തന്നൂര്‍, പൂയപ്പള്ളി ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍ 137/2021)

date