Post Category
വിക്‌ടേഴ്‌സ് ചാനലില്‍ മാസ്സിസാഹിബും സതിയും
കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് (28) രാത്രി 9.15-ന് ജോയ്‌സി കാരീസിന്റെ മിസ്റ്റര്‍ ജോണ്‍സണ്‍ എന്ന നോവലിനെ ആധാരമാക്കി പ്രദീപ് കൃഷേന്‍ സംവിധാനം ചെയ്ത മാസ്സി സാഹിബ് സംപ്രേഷണം ചെയ്യും. 1929-ലെ സെന്‍ട്രല്‍ ഇന്ത്യയിലെ ബിട്ടീഷ് ഭരണത്തിന്റെ കീഴില്‍ ജീവിക്കുന്ന സാധാരണ ജനതയുടെ കഥ പറയുന്ന ഈ ചിത്രത്തില്‍ രഘുവീര്‍ യാദവ്, ബാറിജോണ്‍, അരുന്ധതി റോയ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
ഏപ്രില്‍ 29 ന് രാവിലെ 9.15-ന് അപര്‍ണാ സെന്‍ സംവിധാനം ചെയ്ത 'സതി' സംപ്രേഷണം ചെയ്യും. 1989-ല്‍ പുറത്തിറങ്ങിയ ഈ ബംഗാളി ചിത്രം അന്ധവിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന സമൂഹത്തിന്റെ കഥ വിവരിക്കുന്നു. ചിത്രത്തില്‍ ഷബാന ആസ്മി, പ്രദീപ് മുഖര്‍ജി, ശകുന്തള ബറുവ തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.
പി.എന്‍.എക്‌സ്.1554/18
date
- Log in to post comments