Skip to main content

കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചു

കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആരംഭിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ പ്രധാനപ്പെട്ട കോവിഡ് ചികിത്സ കേന്ദ്രം കൂടിയായ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍  കോവിഡ് പ്രതിരോധ വാക്‌സിന്‍ കേന്ദ്രം അനുവദിച്ചത് ശ്രദ്ധേയമായ നേട്ടമാണ്. ജില്ലയിലെ കോവിഡ് ചികിത്സക്ക് മാത്രമല്ല മറ്റ് ചികിത്സകള്‍ക്കും ആശ്രയിക്കാവുന്ന സ്ഥാപനമായി മെഡിക്കല്‍ കോളജ് മാറി. കോവിഡ് ചികിത്സാ രംഗത്ത് സംസ്ഥാനത്തിന് മാതൃകയാകുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെതെന്നും മന്ത്രി പറഞ്ഞു.
ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി. മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ എന്‍  റോയ്,  ആശുപത്രി സൂപ്രണ്ട് ഡോ ഹബീബ് നസീം,  ഡെപ്യൂട്ടി സൂപ്രണ്ട് ഡോ എ കെ ഗോപകുമാര്‍, ആര്‍ എം ഒ ഡോ ഷിറില്‍ അഷ്റഫ്, എ ആര്‍ എം ഒ ഡോ കിരണ്‍, കോവിഡ് നോഡല്‍ ഓഫീസര്‍മാര്‍, നഴ്‌സിംഗ് സൂപ്രണ്ടുമാര്‍, പി ആര്‍ ഒ അരുണ്‍ കൃഷ്ണന്‍, മറ്റ് ഡോക്ടര്‍മാര്‍, സ്റ്റാഫ് നഴ്‌സ്മാര്‍ തുടങ്ങയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 140/2021)

 

date