Skip to main content

അപേക്ഷ ക്ഷണിച്ചു

ജില്ലാ മെന്റല്‍ ഹെല്‍ത്ത് പ്രോഗ്രാമിന് കീഴില്‍ സ്‌കൂള്‍ ഹെല്‍ത്ത് പരിപാടിയിലേക്ക് ഒരു വര്‍ഷത്തെ താല്‍ക്കാലിക കരാര്‍ നിയമനത്തിന് വിവിധ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (സ്ത്രീ) ഒഴിവ് ഒന്ന്- യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍/പി.ജി.ഡി.സിപി, പ്രതിമാസ വേതനം 35900 രൂപ.  ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ - ഒരു ഒഴിവ്. യോഗ്യത: ബിരുദവും കംപ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലൊമ/കംപ്യൂട്ടര്‍ അപ്ലിക്കേഷനില്‍ പി.ഡി.ഡി.സി.എയും മലയാളം ഡി.ടി.പിയും. പ്രതിമാസ വേതനം 19000 രൂപ. സ്റ്റാഫ് നേഴ്‌സ് - ഒഴിവ് ഒന്ന്. യോഗ്യത:  ജനറല്‍ നേഴ്‌സിങ് ആന്‍ഡ് മിഡ് വൈഫറി കോഴ്‌സ് /ബി.എസ്.സി നേഴ്‌സിങ്,  സൈക്യാട്രിയില്‍ എക്‌സ്പീരിയന്‍സ് ഉള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം 27800 രൂപ. യോഗ്യതയുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം മെയ് നാലിന് രാവിലെ 11ന് മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.

date