Post Category
ഓപ്പറേഷന്‍ സ്‌ക്രീന്‍; 75 വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു
വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് നടപ്പിലാക്കുന്ന ' ഓപ്പറേഷന്‍ സ്‌ക്രീന്‍' പ്രകാരം സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ ഇന്നലെ(ജനുവരി 18) നടത്തിയ പരിശോധനയില്‍ 75 വാഹനങ്ങള്‍ക്കെതിരെ കേസ് എടുത്തു. നടപടി എടുത്ത വാഹനങ്ങളിലെ കൂളിംഗ് ഫിലിം, കര്‍ട്ടന്‍ എന്നിവ നീക്കം ചെയ്ത് മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഹാജരാക്കുന്ന മുറയ്ക്ക് പിഴ ഇടക്കും. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍.165/2021)
date
- Log in to post comments