Skip to main content

സ്‌കോപോസ് - 2018; ഈ മാസം 30 വരെ

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂൾ വിദ്യാർഥികൾക്കായി വഴുതക്കാട് വിമൻസ് കോളേജിൽ നടന്നുവരുന്ന എജ്യൂക്കേഷൻ എക്‌സ്‌പോയുടെ ഭാഗമായി അംഗീകൃത അഡ്മിഷൻ ഏജൻസികൾ സംഘടിപ്പിക്കുന്ന വിവിധ സ്റ്റോളുകളുടെ ഉദ്ഘാടനം സഹകരണവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.  പരിപാടിയോടനുബന്ധിച്ച് വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി അതത് രംഗത്തെ വിദഗ്ധർ ക്ലാസുകൾ നയിക്കും.  പഠനോപകരണ വാണിജ്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്റ്റാളുകളുമുണ്ടാകും.  കൂടാതെ ഉപരിപഠനത്തിന് സർക്കാർ നൽകുന്ന സംവിധാനങ്ങൾ പരിചയപ്പെടുത്തുകയും വിദ്യാർഥികളുടേയും രക്ഷകർത്താക്കളുടേയും ബന്ധപ്പെട്ട വിഷയത്തിലുള്ള സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകുകയും ചെയ്യും.  skopos  -2018 എന്ന പേരിലുള്ള പരിപാടി ഈ മാസം 30 ന് സമാപിക്കും.    ഓൺലൈൻ രജിസ്‌ട്രേഷൻ www.skopos.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.  കൂടുതൽ വിവരങ്ങൾക്ക് 9188581464.
(പി.ആർ.പി 1391/2018)

 

date