Post Category
വനിതകൾക്ക് സ്വയംതൊഴിൽ വായ്പ
സ്വയംതൊഴിൽ കണ്ടെത്തുന്നതിനായി പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്ക വിഭാഗത്തിലുള്ള തൊഴിൽരഹിതരായ വനിതകൾക്ക് സംസ്ഥാന വനിത വികസന കോർപ്പറേഷൻ നിബന്ധനകൾക്ക് വിധേയമായി അഞ്ച് ലക്ഷം രൂപ വരെ വായ്പ നൽകുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ള വനിതകൾക്കാണ് വായ്പ അനുവദിക്കുന്നത്. വായ്പയ്ക്കുള്ള അപേക്ഷഫോറങ്ങൾ വനിത വികസന കോർപ്പറേഷന്റെ www.kswdc.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്കായി 0471 2328257, 9496015006 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് മേഖല മാനേജർ അറിയിച്ചു.
(പി.ആർ.പി 1387/2018)
date
- Log in to post comments