നൈപുണ്യ വികസന പരിശീലന പരിപാടി
പട്ടികജാതി വികസന വകുപ്പ് അഭ്യസ്തവിദ്യരായ പട്ടികജാതി വിഭാഗം യുവതി യുവാക്കള്‍ക്ക് അക്കൗണ്ടിംഗ് കോഴ്‌സിലും നൈപുണ്യ വികസനത്തിലും പരിശീലന പരിപാടി സംഘടിപ്പിക്കും. 18 നും 50 ഇടയില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. വെള്ളകടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ആധാര്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ അസലും പകര്‍പ്പുകളും സഹിതം താഴെ കൊടുത്തിട്ടുള്ള തീയതികളില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തണം.
എല്‍ ഇ ഡി ബള്‍ബ് ആന്റ് എല്‍ ഇ ഡി ട്യൂബ് നിര്‍മാണം(യോഗ്യത എട്ടാം ക്ലാസ്), അക്യുപങ്ചര്‍ ആന്റ് അക്യൂപ്രഷര്‍ തെറാപ്പി(എസ് എസ് എല്‍ സി) പരിശീലനത്തിനുള്ളവര്‍ ജനുവരി 27 ന് രാവിലെ 10.30 നും ഡിപ്ലോമ ഇന്‍ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി(എസ് എസ് എല്‍ സി), ഡിപ്ലോമ ഇന്‍ പ്രൊഫഷണല്‍ അക്കൗണ്ടിംഗ്(എസ് എസ് എല്‍ സി) പരിശീലനത്തിനുള്ളവര്‍ 29 ന് രാവിലെ 10.30 നും എത്തണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.185/2021)
- Log in to post comments