Post Category
ചെങ്ങന്നൂരിലെ പരാതി പരിഹാര അദാലത്ത് 23ന്
ആലപ്പുഴ : ചെങ്ങന്നൂര്‍ താലൂക്കില്‍ ജനുവരി 18ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന ജില്ല കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് വീഡിയോ കോണ്‍ഫറന്‍സ് വഴി 23ന് നടത്തും. ഈ അദാലത്തിലേക്ക് അക്ഷയ സെന്റര്‍ വഴി അപേക്ഷ സമര്‍പ്പിച്ചവരില്‍ സമയം അനുവദിച്ചിട്ടുള്ളവര്‍ (23 ന് രാവിലെ 10 മുതല്‍) അപേക്ഷ സമര്‍പ്പിച്ച അക്ഷയ സെന്ററില്‍ ഹാജരായി ജില്ലാ കളക്ടറോട് നേരിട്ട് സംസാരിക്കാന്‍ അവസരമുണ്ട്. പരാതികള്‍ വകുപ്പ് മേധാവികളുമായി ജില്ലാ കളക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു പരിഹരിക്കും. അപേക്ഷകരുടെ തിരക്ക് ഒഴിവാക്കാനും അപേക്ഷകര്‍ എത്തിച്ചേരുന്ന അക്ഷയ സെന്ററുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സാമൂഹ്യ അകലം പാലിച്ചും അദാലത്ത് നടത്തുന്നതിനുമാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയത്.
date
- Log in to post comments