എറണാകുളം അറിയിപ്പുകള്‍
ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ തെളിവെടുപ്പ്
കൊച്ചി: ആലപ്പുഴ ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ എം.ബി പ്രജിത്, മെയ് മൂന്ന്, നാല്, 10, 11, 17, 18, 24, 25, 31 തീയതികളില്‍ എറണാകുളം ലേബര്‍ കോടതിയിലും എട്ടിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോര്‍ട്ട് കോംപ്ലക്‌സിലുളള ഓള്‍ഡ് ഫാമിലി കോര്‍ട്ട് ഹാളിലും 29-ന് പത്തനംതിട്ട ജില്ലാ മീഡിയേഷന്‍ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും, എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ കാന്റീന്‍, സ്റ്റേഷനറി സ്റ്റാള്‍ കാഷ്വാലിറ്റി ലഘു ഭക്ഷണശാല, ഒ.പി, ലഘു ഭക്ഷണിശാല എന്നിവ 2018 ജൂണ്‍ ഒന്നു മുതല്‍ 2019 മെയ് 31 വരെയുളള കാലയളവില്‍ കരാര്‍ വ്യവസ്ഥയില്‍ നടത്തുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും www.etenders.kerala.gov.in മുഖേന ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 28-ന് നടത്തുന്ന ലേല നടപടികള്‍ക്ക് ശേഷം 30-ന് രാവിലെ 11-ന് ടെന്‍ഡറുകള്‍ തുറക്കുന്നതായിരിക്കും.
താത്കാലിക നിയമനം
കൊച്ചി: 2018-19 സാമ്പത്തിക വര്‍ഷം ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളില്‍ ആയുര്‍വേദ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍, യോഗ്യത എം.ഡി (ആയുര്‍വേദ) സ്വസ്ഥവൃത്തം, റ്റി.സി.എം.സി, പ്രായം 23-50, ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 10-ന്. ആയുര്‍വേദ തെറാപ്പിസ്റ്റ്, യോഗ്യത ഡി.എ.എം.ഇ-ല്‍ നിന്നും ലഭിച്ച ആയുര്‍വേദ തെറാപ്പിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്, പ്രായം 20-40, ഇന്റര്‍വ്യൂ മെയ് രണ്ടിന് രാവിലെ 11-ന്. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, യോഗ്യത പി.ജി.ഡി.സി.എ, മലയാളം ടൈപ്പിംഗ്, ഇ-മെയില്‍ പരിജ്ഞാനം എന്നിവ അഭികാമ്യം, പ്രായം 20-40, ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് ഒന്നിന്. അറ്റന്റര്‍ യോഗ്യത ഏഴാം ക്ലാസ് വിജയം. പ്രായം 20-50, ഇന്റര്‍വ്യൂ മെയ് രണ്ടിന് ഉച്ചയ്ക്ക് രണ്ടിന്. എന്നീ താത്കാലിക തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഭാരതീയ ചികിത്സാ വകുപ്പ് എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഇന്റര്‍വ്യൂ നടത്തും.
ഉദ്യോഗാര്‍ഥികള്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകളും പകര്‍പ്പും, തിരിച്ചറിയല്‍ രേഖയും സഹിതം നിശ്ചിത സമയത്ത് എറണാകുളം തമ്മനത്തുളള ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം.
സര്‍ക്കാര്‍ തടിഡിപ്പോയില്‍ നിന്നും
നേരിട്ട് തടി വാങ്ങാം.
കൊച്ചി: തിരുവനന്തപുരം തടിവില്‍പ്പന വിഭാഗം ഓഫീസിനു കീഴിലുള്ള കുളത്തൂപ്പുഴ തടി ഡിപ്പോയില്‍ നിന്ന് മെയ്-16 മുതല്‍ തേക്കുതടികളുടെ ചില്ലറ വില്‍പ്പന ആരംഭിക്കുന്നു. മുന്‍കൂട്ടി വില നിശ്ചയിച്ച തടികള്‍ നേരില്‍ കണ്ട് ഗുണനിലവാരം വിലയിരുത്തി വ്യക്തികള്‍ക്ക് ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വാങ്ങാവുന്നതാണ്. വീട് നിര്‍മ്മിക്കുന്നതിനായി അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡുമായി എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മുതല്‍ കുളത്തുപ്പുഴ ഡിപ്പോയില്‍ എത്തിയാല്‍ 5 ക്യു.മീറ്റര്‍വരെ തേക്കുതടി നെരിട്ടു വാങ്ങാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുളത്തൂപ്പുഴ ഡിപ്പോ ആഫീസിലെ 0475 2319241 എന്ന നമ്പരിലോ ഡിപ്പോ ആഫീസറുടെ 8547601025 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിന്
ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പു മുഖാന്തിരം 2018-19 കാലയളവില്‍ മത്സ്യത്തൊഴിലാളികള്‍ക്കായി എറണാകുളം ജില്ലയില്‍ കടല്‍ തീരപ്രദേശത്ത് 50 മീറ്ററിനുളളില്‍ താമസിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് വയ്ക്കു ന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്സ് ബുക്കിന്റെ കോപ്പി, റേഷന്‍ കാര്‍ഡിന്റെ കോപ്പി, സ്ഥലത്തിന്റെ ഉടമസ്ഥാവകാശം എന്നിവ ഉളളടക്കം ചെയ്യണം. അപേക്ഷാഫോറങ്ങള്‍ മത്സ്യ ഭവന്‍ ഓഫീസുകളിലും എറണാകുളം ഫിഷറീസ് ഡെപ്യൂട്ടിഡയറക്ടര്‍ ഓഫീസിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പി ക്കേണ്ട അവസാന തീയതി മെയ് 15 വരെയാണ്. ആവശ്യമായ രേഖകള്‍ ഇല്ലാത്തതും അപൂര്‍ണ്ണമായി പൂരിപ്പിച്ചതുമായ അപേക്ഷകള്‍ യാതൊരു അറിയിപ്പുമില്ലാതെ നിരസിക്കുന്നതാണ്.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ
തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്‌ടോപ്പ് വിതരണം
കൊച്ചി: സര്‍ക്കാരിന്റെ യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍, 2012, 2013 വര്‍ഷങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ, കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുളള സൗജന്യ ലാപ്‌ടോപ്പ് വിതരണം മെയ് മൂന്നിന് വൈകിട്ട് നാലിന് ചെയര്‍മാന്റെ അദ്ധ്യക്ഷതയില്‍ എറണാകുളം ജില്ലാ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ നിര്‍വഹിക്കും. ജില്ലാ ഓഫീസില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുളളവര്‍ അന്നേ ദിവസം പകല്‍ 3.30 -ന് ഓഫീസില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2401632.
മോട്ടോര്‍ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളാകാം
കൊച്ചി: നിലവില്‍ മോട്ടോര്‍ തൊഴിലാളിയായി ഇപ്പോഴും ജോലി ചെയ്തു വരുന്നതും ഉടമ സമര്‍പ്പിച്ച ഫോറം നമ്പര്‍ 3 ല്‍ പേര് ഉള്‍പ്പെടുത്തിയിട്ടുളളതുമായ ഇതുവരെ മോട്ടോര്‍ തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ അംഗത്വ മെടുക്കാത്തതുമായ തൊഴിലാളി, അംഗീകൃത ട്രേഡ് യൂണിയന്റെയും, ഉടമയുടെയും, ടിയാന്‍ ജോലി ചെയ്ത കാലയളവ് ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന പക്ഷം ഈ കാലയളവിലേക്കുളള കുടിശിക അംശാദായം സ്‌കീമില്‍ അനുശാസിക്കുന്ന ഒമ്പത് ശതമാനം പലിശ സഹിതം അടച്ച് മുന്‍കാല തീയതി മുതല്‍ അംഗത്വം നേടുവാന്‍ തൊഴിലാളികള്‍ക്ക് നല്കിയിരുന്ന അവസരം ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചതായി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. 60 വയസ് പൂര്‍ത്തിയാകാന്‍ അഞ്ച് വര്‍ഷവും അതില്‍ കൂടുതലുമുളള തൊഴിലാളികള്‍ക്കാണ് ഇപ്രകാരം അംഗത്വമെടുക്കാന്‍ അര്‍ഹതയുളളത്. എല്ലാ തൊഴിലാളികളും ഈ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
- Log in to post comments