Skip to main content

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം; സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണം

    കേരള കേന്ദ്രസര്‍വ്വകലാശാലയുടെ ക്യാമ്പസ് രാഷ്ട്രത്തിന് സമര്‍പ്പിക്കാനായി ഇന്ന് (29) രാവിലെ കാസര്‍കോട് എത്തുന്ന ഉപരാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്.  ക്യാമ്പസിനകത്തും പുറത്തുമായും ജില്ലയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലു പോലീസ് സേനയെ വിന്യസിച്ചുകഴിഞ്ഞു. ഏതെങ്കിലും കാരണവശാല്‍ ഉപരാഷ്ട്രപതിക്ക് റോഡ്മാര്‍ഗം വരേണ്ടിവരികയാണെങ്കില്‍ അതിനുളള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. റോഡ് മാര്‍ഗം ഉപരാഷ്ട്രപതിക്ക്  വരേണ്ടിവരികയാണെങ്കില്‍ മംഗലാപുരം- തലപ്പാടി-കുമ്പള- കാസര്‍കോട്- ചെര്‍ക്കള റൂട്ടില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.  മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുളള എല്ലാവരും തന്നെ കൃത്യമായി 10 മണിക്ക് മുമ്പ് തന്നെ പന്തലിനുളളില്‍ എത്തിയിരിക്കേണ്ടതാണ്. ബാഗ്, കുട എന്നിവയൊന്നും പന്തലിനുളളില്‍ പ്രവേശിപ്പിക്കില്ല. മൊബൈല്‍ഫോണ്‍ ഒഴിവാക്കണം. ഹാളിനുളളില്‍ മൊബൈല്‍ഫോണ്‍ സ്വിച് ഓഫ് ചെയ്യേണ്ടതാണ്. പാസില്ലാതെ ആരെയുംതന്നെ ക്യാമ്പസിനകത്ത് പ്രവേശിപ്പിക്കുന്നതല്ല. പാസിനൊപ്പം  കഴിയുന്നതും തിരിച്ചറിയല്‍ രേഖകളും  കയ്യില്‍ കരുതണം. വാഹനങ്ങള്‍  എക്കണോമിക്‌സ് ബ്ലോക്കിന് സമീപത്തായുളള ക്രമീകരിച്ചിട്ടുളള നിശ്ചിത പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. ക്യാമ്പസിനു മുന്നിലെ ദേശീയപാതയിലോ ക്യാമ്പസിനുളളിലെ റോഡുകളിലോ വാഹനം പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നതല്ല. പരിപാടി  കഴിഞ്ഞ് ഉപരാഷ്ട്രപതി പോയതിന് ശേഷം മാത്രമെ പന്തലില്‍ നിന് പുറത്തിറങ്ങാന്‍ അനുവദിക്കുകയുളളൂ.
 

date