Skip to main content

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം: 

    പ്രദര്‍ശന-വിപണന മേള വന്‍വിജയമാക്കും
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മെയ് 19 മുതല്‍ 25 വരെ കാഞ്ഞങ്ങാട് അലാമിപ്പള്ളിയില്‍ നടക്കുന്ന പ്രദര്‍ശന-വിപണന മേള വന്‍വിജയമാക്കുവാന്‍ നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉപസമിതി യോഗം തീരുമാനിച്ചു. മേളയ്ക്ക് മുന്നോടിയായി  വിളംബരജാഥ സംഘടിപ്പിക്കും. മേള അത്യാകര്‍ഷകമാക്കുന്നതിന് എല്ലാ വകുപ്പുകളും പ്രാധാന്യം നല്‍കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി സുഗതന്‍ മേള സംബന്ധിച്ച് വിശദീകരിച്ചു. ഉപസമിതി കണ്‍വീനര്‍കൂടിയായ എഡിഎം:എന്‍.ദേവീദാസ്, ആര്‍ഡിഒ:സി.ബിജു, സാംസ്‌കാരിക ക്ഷേമനിധി ബോര്‍ഡ് അംഗം രവീന്ദ്രന്‍ കൊടക്കാട്, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പുല്ലൂര്‍-പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍, പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ഇന്ദിര, വിവിധ വകുപ്പ് തലവന്മാര്‍, സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date