Skip to main content

ഹജ്ജ് തീർത്ഥാടനം: ജിദ്ദ കോൺസുലേറ്റ് ജനറൽ ഓഫീസിൽ ഡെപ്യൂട്ടേഷൻ നിയമനം

2021-ലെ ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിലേക്ക് താൽക്കാലിക ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. മുസ്ലീം മതവിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാനസർക്കാരുകൾ/കേന്ദ്രഭരണ പ്രദേശങ്ങൾ/പൊതുമേഖലാ സ്ഥാപനങ്ങൾ/സ്വയംഭരണാധികാരമുള്ള സ്ഥാപനങ്ങൾ എന്നിവയിലെ സ്ഥിരം ജീവനക്കാരായിരിക്കണം. രണ്ട് മുതൽ മൂന്ന് മാസം വരെയായിരിക്കും നിയമനം. ജൂൺ 2021 മുതൽ ആഗസ്റ്റ് 2021 വരെയുള്ള കാലയളവിലേക്കാണ് നിയമനം പ്രതീക്ഷിക്കുന്നത്. കോർഡിനേറ്റർ (മെഡിക്കൽ), ഡോക്ടർ, പാരാമെഡിക്കൽ സ്റ്റാഫ് തസ്തികകളിലേക്കാണ് നിയമനം. അപേക്ഷ ഫെബ്രുവരി അഞ്ച് വരെ www.haj.nic.in/deputation ൽ ഓൺലൈനായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന് നൽകാം.  കൂടുതൽ വിവരങ്ങൾക്ക്: www.haj.nic.in.    
പി.എൻ.എക്സ്. 387/2021

date