Skip to main content

മെയ്ദിന കായികമേള ഗവ. കോളേജ് ഗ്രൗണ്ടില്‍

കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ്ദിന കായികമേള മെയ് ഒന്നിന് രാവിലെ  10 ന് കാസര്‍കോട് ഗവ. കോളേജ്  ഗ്രൗണ്ടില്‍  നടക്കും. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  എന്‍എ സുലൈമാന്‍ കായികമേള ഉദ്ഘാടനം ചെയ്യും.  ജില്ലാ ലേബര്‍ ഓഫീസര്‍ കെ മാധവന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. 100,200 മീറ്റര്‍ ഓട്ടം, ഷോട്ട്പുട്ട്, കമ്പവലി എന്നീ ഇനങ്ങളില്‍ മത്സരങ്ങളുണ്ടായിരിക്കും. പങ്കെടുക്കുന്നവര്‍ അംഗീകൃത തൊഴിലാളികളാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവരണം. 
                     

date