Skip to main content

കോവിഡ് 573, രോഗമുക്തി 290

  ജില്ലയില്‍ ഇന്നലെ(ജനുവരി 22) 573 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 290 പേര്‍ രോഗമുക്തി നേടി. കോര്‍പ്പറേഷന്‍ പരിധിയില്‍ മുണ്ടയ്ക്കല്‍ പുവര്‍ ഹോമിലും മുനിസിപ്പാലിറ്റികളില്‍ പുനലൂരിലും ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് നോര്‍ത്ത്, ഇളമാട്, ചിറക്കര, തെക്കുംഭാഗം, പത്തനാപുരം, തൃക്കോവില്‍വട്ടം, തലവൂര്‍, ചവറ, പവിത്രേശ്വരം, മയ്യനാട്, പ•ന, ശാസ്താംകോട്ട എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 566 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 144 പേര്‍ക്കാണ് രോഗബാധ. മുണ്ടയ്ക്കല്‍ പുവര്‍ ഹോം-82, കാവനാട്-എട്ട്, മരുത്തടി-ഏഴ്, പട്ടത്താനം, ശക്തികുളങ്ങര ഭാഗങ്ങളില്‍ ആറുവീതവും ആശ്രാമം-മൂന്നു എന്നിങ്ങനെയാണ് കോര്‍പ്പറേഷന്‍ പരിധിയിലെ രോഗബാധിതരുടെ എണ്ണം.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-10, കരുനാഗപ്പള്ളി-ആറ്, കൊട്ടാരക്കര, പരവൂര്‍ എന്നിവിടങ്ങളില്‍ നാലുവീതവുമാണ് രോഗബാധിതരുള്ളത്.
ഗ്രാമപഞ്ചായത്തുകളില്‍ ശൂരനാട് നോര്‍ത്ത്, ഇളമാട് ഭാഗങ്ങളില്‍ 21 വീതവും ചിറക്കര-20, തെക്കുംഭാഗം-18, പത്തനാപുരം, തൃക്കോവില്‍വട്ടം പ്രദേശങ്ങളില്‍ 15 വീതവും തലവൂര്‍, ചവറ, പവിത്രേശ്വരം എന്നിവിടങ്ങളില്‍ 14 വീതവും മയ്യനാട്-13, പ•ന-11, ശാസ്താംകോട്ട-10, വെളിയം, പോരുവഴി, പനയം, കുളക്കട ഭാഗങ്ങളില്‍ ഒന്‍പതുവീതവും ശൂരനാട് സൗത്ത്, വിളക്കുടി, പൂയപ്പള്ളി പ്രദേശങ്ങളില്‍ എട്ടുവീതവും ഇട്ടിവ-ഏഴ്, നെടുമ്പന, തേവലക്കര, തൃക്കരുവ, ചിതറ, കരവാളൂര്‍, ഏരൂര്‍ എന്നിവിടങ്ങളില്‍ ആറുവീതവും വെസ്റ്റ് കല്ലട, വെളിനല്ലൂര്‍, വെട്ടിക്കവല, തെ•ല, കൊറ്റങ്കര ഭാഗങ്ങളില്‍ അഞ്ചുവീതവും ആലപ്പാട്, മൈലം, മേലില, പെരിനാട്, പട്ടാഴി, ചാത്തന്നൂര്‍, ക്ലാപ്പന, കുളത്തൂപ്പുഴ, കല്ലുവാതുക്കല്‍, ഇളമ്പള്ളൂര്‍ പ്രദേശങ്ങളില്‍ നാലുവീതവും മൈനാഗപ്പള്ളി, പിറവന്തൂര്‍, നെടുവത്തൂര്‍, നീണ്ടകര, തൊടിയൂര്‍, കുന്നത്തൂര്‍, കരീപ്ര, ഓച്ചിറ, എഴുകോണ്‍ എന്നിവിടങ്ങളില്‍ മൂന്നുവീതവുമാണ് രോഗബാധിതര്‍. മറ്റ് പ്രദേശങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുള്ളത്.
 (പി.ആര്‍.കെ നമ്പര്‍.213/2021)

date