Skip to main content
  ജില്ലാതല ഓഫീസുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു.                        

ഗ്രീന്‍ പ്രോട്ടോക്കോള്‍ പരിശീലനം

    ജില്ലാതല ഓഫീസുകളിലെ നോഡല്‍ ഓഫീസര്‍മാര്‍ക്ക് ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിത ഓഫീസ്, ജല സംരക്ഷണം, ഊര്‍ജ്ജ സംരക്ഷണം, ഖരമാലിന്യ സംസ്‌ക്കരണം, ആഘോഷങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയില്‍ ഹരിതചട്ടത്തിന്റെ സാധ്യതകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ് നടന്നു. ജില്ലയിലെ എല്ലാ ഓഫീസുകളിലും ഹരിതചട്ടം എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി വിവിധ ഓഫീസുകള്‍ സന്ദര്‍ശനം നടത്തി മേന്മ-കോട്ടങ്ങള്‍ വിലയിരുത്തി. ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി സുബ്രഹ്മണ്യന്‍ സ്വാഗതവും   ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍. ഡി.വി നന്ദിയും പറഞ്ഞു.

  
             

date