Skip to main content

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത യാഥാര്‍ഥ്യമാക്കണം: ജില്ലാ വികസന സമിതി

 

നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍പാത യാതാര്‍ഥ്യമാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മലബാറിന്റെ വ്യാപാര വാണിജ്യ മുന്നേറ്റത്തിനും യാത്രാ സൗകര്യവര്‍ധനവിനും പാത സഹായിക്കും. പാതയുടെ സര്‍വെക്കും വിശദ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ആവശ്യമായ ഫണ്ട് ഡിഎംആര്‍സിക്ക് അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍,അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തസ്തികകളില്‍ ഉടന്‍ നിയമനം നടത്തണമെന്നും ജില്ലയില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസ് സ്ഥാപിക്കണമെന്നും വികസന സമിതി ആവശ്യപ്പെട്ടു. പ്രവാസി പുനരധിവാസത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി പുനരധിവാസത്തിനും ജീവിതമാര്‍ഗത്തിനും ആവശ്യമായ പദ്ധതികള്‍ നടപ്പാക്കണമെന്നും പൊന്നാനിയില്‍ തകര്‍ന്ന കടല്‍ഭിത്തികള്‍ പുനര്‍ നിര്‍മിക്കുന്നതിന് കൂടുതല്‍ ഫണ്ട് അനുവദിക്കണമെന്നും വികസന സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

 

date