Skip to main content

പിന്നാക്ക വിഭാഗ കമ്മിഷൻ സിറ്റിംഗ്: മേയ് മൂന്നിന്

സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷൻ മേയ് മൂന്നിന് വെള്ളയമ്പലം കനകനഗറിലെ അയ്യൻകാളി ഭവനിലെ കമ്മിഷൻ ഓഫീസിൽ സിറ്റിംഗ് നടത്തുന്നു.  പിന്നാക്ക വിഭാഗ വകുപ്പിനെ പിന്നാക്കക്ഷേമ വകുപ്പായി ഉയർത്തുക, പൊതമേഖലാ സ്ഥാപനങ്ങളിലെ ഉദേ്യാഗസ്ഥർക്ക് നോൺ ക്രിമിലെയർ സർട്ടിഫിക്കറ്റിനുളള തടസങ്ങൾ മാറ്റുക എന്നിങ്ങനെ കമ്മിഷന്റെ അധികാര പരിധിയിൽ വരുന്ന വിവിധ ആവശ്യങ്ങൾ സിറ്റിംഗിൽ പരിഗണിക്കുമെന്ന് രജിസ്ട്രാർ അറിയിച്ചു.  രാവിലെ 11 ന് നടക്കുന്ന സിറ്റിംഗിൽ കമ്മിഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശിവരാജൻ, അംഗങ്ങളായ വി.എ. ജെറോം, മുല്ലൂർക്കര മുഹമ്മദ് അലി സഖാഫി, മെമ്പർ സെക്രട്ടറി ഡോ. വി. വേണു തുടങ്ങിയവർ പങ്കെടുക്കും.
(പി.ആർ.പി 1399/2018)

 

date