Skip to main content

ഒന്‍പത് ജില്ലകളില്‍ ഭക്ഷ്യധാന്യ വിതരണം മേയ് 10 വരെ

    തിരുവനന്തപുരം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് ഒഴികെയുളള ജില്ലകളില്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുളള ഏപ്രിലിലെ ഭക്ഷ്യ വിതരണം മേയ് 10 വരെ ദീര്‍ഘിപ്പിച്ചു.
    ഇ-പോസ് മെഷീന്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാ കാര്‍ഡുടമകളും കൃത്യമായും ബില്ല് ചോദിച്ച് വാങ്ങണം.  സംസ്ഥാനത്ത് ചില മേഖലകളില്‍ ഇ-പോസ് മെഷീനില്‍ നിന്നുളള ബില്ലുകള്‍ സപ്ലൈ ഓഫീസുകളില്‍ തിരിച്ചു നല്‍കണമെന്ന തെറ്റായ പ്രചരണം നടത്തി ഗുണഭോക്താക്കള്‍ക്ക് ബില്ല് നിഷേധിക്കുന്നതിനായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് ഡയറക്ടര്‍ അറിയിച്ചു.  ഗുണഭോക്താക്കള്‍ക്ക് ബില്ല് നല്‍കാത്ത റേഷന്‍കടകള്‍ക്കെതിരെ കര്‍ള്‍നനടപടി സ്വീകരിക്കും.  കാര്‍ഡുടമകള്‍ക്ക് ബില്ല് നല്‍കാത്തതിന് സംസ്ഥാനത്തെ അഞ്ച് റേഷന്‍ കടകളുടെ അംഗീകാരം താത്കാലികമായി റദ്ദു ചെയ്തതായും അറിയിച്ചു.
പി.എന്‍.എക്‌സ്.1590/18

date