Post Category
സാങ്കേതിക പദാവലി: കരട് പ്രസിദ്ധീകരിച്ചു
വിവിധ വിഷയങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്‍.ടി) കേരള, തയ്യാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് രൂപം പ്രസിദ്ധീകരിച്ചു. ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കൊമേഴ്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് മലയാള സാങ്കേതിക പദാവലി തയ്യാറാക്കിയിട്ടുളളത്. www.scert.kerala.gov.in എന്ന വെബ്‌സൈറ്റില്‍ സാങ്കേതിക പദാവലി ലഭ്യമാണ്.
സാങ്കേതിക പദാവലി മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും scertkerala@gmail.com ലോ ഡയറക്ടര്‍, എസ്.സി.ഇ.ആര്‍.ടി, പൂജപ്പുര, തിരുവനന്തപുരം -695012 എന്ന വിലാസത്തിലോ രേഖാമൂലം മേയ് 31 നു മുമ്പ് അറിയിക്കണം.
പി.എന്‍.എക്‌സ്.1592/18
date
- Log in to post comments