Skip to main content

ലോക കേരള സഭ: ഏഴ് സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി

    ഈ വര്‍ഷം ജനുവരി 12, 13 തീയതികളില്‍ തിരുവനന്തപുരത്തു നടന്ന ലോക കേരള സഭയില്‍ ഉരുത്തിരിഞ്ഞ ആശയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുന്നതിന് ഏഴു സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി സര്‍ക്കാര്‍ ഉത്തരവായി. ഒരു മേഖലയിലെ വിദഗ്ധനെ ആവശ്യമെങ്കില്‍ അധ്യക്ഷന് വിളിച്ചു വരുത്തി ചര്‍ച്ച നടത്താനാവും. 13 മുതല്‍ 17 വരെ അംഗങ്ങളാണ് വിവിധ കമ്മിറ്റികളിലുള്ളത്. കമ്മിറ്റികള്‍ മൂന്നു മാസത്തിനകം കമ്മറ്റികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. 
    ലോകകേരളസഭ നിര്‍വഹണവും കേരള വികസനഫണ്ട് രൂപീകരണവും (ചെയര്‍മാന്‍ - ഡോ. രവി പിള്ള), പ്രവാസിമലയാളി നിക്ഷേപവും സുരക്ഷയും (ചെയര്‍മാന്‍ - എം.എ. യൂസഫലി), പുനരധിവാസവും മടങ്ങിയെത്തിയവര്‍ക്കുളള വരുമാനമാര്‍ഗ്ഗങ്ങളും (ചെയര്‍മാന്‍ - ഡോ. ആസാദ് മൂപ്പന്‍), കുടിയേറ്റത്തിന്റെ ഗുണനിലവാരവും സാധ്യതകളും (ചെയര്‍മാന്‍ - സി.വി. റപ്പായി), കുടിയേറ്റനിയമവും വനിതകളായ കുടിയേറ്റക്കാരുടെ ക്ഷേമവും 
(ചെയര്‍മാന്‍ - സുനിത കൃഷ്ണന്‍), കുടിയേറ്റവും സാംസ്‌ക്കാരിക വിനിമയവും (ചെയര്‍മാന്‍ - പ്രൊഫ. കെ. സച്ചിദാനന്ദന്‍), ഇന്ത്യയ്ക്കകത്തുളള മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ (ചെയര്‍മാന്‍ - എം. മുകുന്ദന്‍) എന്നിവ അടിസ്ഥാനമാക്കിയാണ് ഏഴ്  സ്റ്റാന്റിങ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിരിക്കുന്നത്. നോര്‍ക്ക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ എല്ലാ സമിതിയുടെയും കണ്‍വീനറും നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി ജോയിന്റ് കണ്‍വീനറും ആണ്.
പി.എന്‍.എക്‌സ്.1593/18

date