Post Category
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത്: യോഗം ഇന്ന്(ജനുവരി 27)
മുഖ്യമന്ത്രിയുടെ പരാതി പരിഹാര അദാലത്ത് സാന്ത്വന സ്പര്‍ശം ഫെബ്രുവരി ഒന്ന്, രണ്ട്, നാലു തീയതികളില്‍ നടക്കുന്നതിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് ഇന്ന്(ജനുവരി 27) രാവിലെ 11.30 ന് യോഗം കൂടും. ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ അദാലത്തില്‍ ലഭിച്ച അപേക്ഷകള്‍, അവയുടെ ക്രോഡീകരണം, തീര്‍പ്പാക്കല്‍ എന്നിവ വിലയിരുത്തും ഒപ്പം അദാലത്ത് ദിവസം നടത്തേണ്ട ക്രമീകരണങ്ങള്‍, സാങ്കേതിക സഹായം എന്നിവ സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. അപേക്ഷ ഓണ്‍ലൈനായും അക്ഷയ കേന്ദ്രം വഴിയും ജനുവരി 28 വരെ നല്‍കാം. അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കാന്‍ കഴിയാത്തവര്‍ക്ക് വില്ലേജ്, പഞ്ചായത്ത് ഓഫീസുകള്‍ വഴിയും അപേക്ഷ നല്‍കാം.
(പി.ആര്‍.കെ നമ്പര്‍.252/2021)
date
- Log in to post comments