Skip to main content

കോവിഡ് 597, രോഗമുക്തി 333

ജില്ലയില്‍ ഇന്നലെ(ജനുവരി 26) 597 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 333 പേര്‍ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി ഭാഗങ്ങളിലും ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ ഇളമാട്, കുലശേഖരപുരം, ആദിച്ചനല്ലൂര്‍, കുളത്തൂപ്പുഴ, പത്തനാപുരം, വെട്ടിക്കവല, ശാസ്താംകോട്ട, തൃക്കരുവ, മയ്യനാട്, മൈലം, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, അഞ്ചല്‍, കരീപ്ര, മൈനാഗപ്പള്ളി,  ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, കരവാളൂര്‍ എന്നിവിടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്. വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 592 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത ഒരാള്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകനും  രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷനില്‍ 52 പേര്‍ക്കാണ് രോഗബാധ. കാവനാട്-ആറ്, കടപ്പാക്കട-അഞ്ച്, മങ്ങാട്-നാല്, തൃക്കടവൂര്‍, മരുത്തടി എന്നിവിടങ്ങളില്‍ മൂന്നു  വീതവുമാണ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതരുള്ളത്.
മുനിസിപ്പാലിറ്റികളില്‍ പുനലൂര്‍-15, കരുനാഗപ്പള്ളി-12, കൊട്ടാരക്കര-ആറ് എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.
ഗ്രാമപഞ്ചായത്തുകളില്‍ ഇളമാട്-42, കുലശേഖരപുരം-35, ആദിച്ചനല്ലൂര്‍-27, കുളത്തൂപ്പുഴ-26,  പത്തനാപുരം-24, ശാസ്താംകോട്ട-21, വെട്ടിക്കവല-20, തൃക്കരുവ-18,
മയ്യനാട്, മൈലം, ശൂരനാട് വടക്ക് എന്നിവിടങ്ങളില്‍ 12 വീതവും അഞ്ചല്‍, കരീപ്ര, മൈനാഗപ്പള്ളി, ശൂരനാട് തെക്ക് ഭാഗങ്ങളില്‍ 11 വീതവും ഇടമുളയ്ക്കല്‍, ഉമ്മന്നൂര്‍, കരവാളൂര്‍ പ്രദേശങ്ങളില്‍ 10 വീതവും ചിതറ, നെടുവത്തൂര്‍, പിറവന്തൂര്‍ എന്നിവിടങ്ങളില്‍ ഒന്‍പതു  വീതവും ചടയമംഗലം, പട്ടാഴി ഭാഗങ്ങളില്‍ എട്ടു വീതവും കല്ലുവാതുക്കല്‍, കുളക്കട, കൊറ്റങ്കര, തൊടിയൂര്‍, പവിത്രേശ്വരം എന്നിവിടങ്ങളില്‍ ഏഴു  വീതവും ഏരൂര്‍, കടയ്ക്കല്‍, തലവൂര്‍, തൃക്കോവില്‍വട്ടം, പെരിനാട്, വെളിയം, പടിഞ്ഞാറേകല്ലട ഭാഗങ്ങളില്‍ അഞ്ചു വീതവും അലയമണ്‍, കുന്നത്തൂര്‍, ചാത്തന്നൂര്‍, പനയം, പേരയം, വിളക്കുടി, പോരുവഴി പ്രദേശങ്ങളില്‍ നാലു വീതവും എഴുകോണ്‍, കുണ്ടറ, ക്ലാപ്പന, ചവറ, തെക്കുംഭാഗം, തെ•ല, പട്ടാഴി വടക്കേക്കര, പ•ന എന്നിവിടങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതരുള്ളത്. മറ്റിടങ്ങളില്‍ രണ്ടും  അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.
(പി.ആര്‍.കെ നമ്പര്‍.253/2021)

date