ലൈഫ് മിഷന്‍; രണ്ടര ലക്ഷം വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യപനം, കോര്‍പ്പറേഷന്‍തല ഉദ്ഘാടനം ഇന്ന്(ജനുവരി 28)
ലൈഫ് മിഷന്റെ ഭാഗമായി സംസ്ഥാനത്ത് രണ്ടര ലക്ഷം വീടുകള്‍ പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനവും തദ്ദേശ സ്ഥാപനതല ഗുണഭോക്തൃ സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും ഇന്ന്(ജനുവരി 28) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ സ്വാഗതം പറയും.
കൊല്ലം കോര്‍പ്പറേഷനില്‍ ലൈഫ്-പി എം എ വൈ(നഗരം) പദ്ധതയിലെ 2775 വീടുകളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും ഭവന നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള കുടുംബ സംഗമവും ഇന്ന്(ജനുവരി 28) രാവിലെ 10.30 ന് സി കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ നടക്കും. ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും.
എം പി മാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എസ് ഗീതാകുമാരി, എസ് ജയന്‍, യു പവിത്ര, ജി ഉദയകുമാര്‍, ഹണി, എ കെ സവാദ്, എസ് സവിതാദേവി, കൗണ്‍സിലര്‍മാരായ ജോര്‍ജ്ജ് ഡി കാട്ടില്‍, ടി ജി ഗിരീഷ്, ലൈഫ് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ശരത്ചന്ദ്രന്‍, സെക്രട്ടറി ഹരികുമാര്‍, അഡീഷണല്‍ സെക്രട്ടറി എ എസ് നൈസാം തുടങ്ങിയവര്‍ പങ്കെടുക്കും.
ഭൂരഹിതര്‍ക്കായി നാല് ഫ്ളാറ്റുകള്‍ക്കാണ് ജില്ലയില്‍ ഇതുവരെ ഭരണാനുമതി ലഭിച്ചത്. പുനലൂര്‍ മുന്‍സിപ്പാലിറ്റിയിലെ വാളക്കോടുള്ള ഫ്ളാറ്റിന്റെ നിര്‍മാണം പുരോഗതിയിലാണ്. മുണ്ടയ്ക്കല്‍, അഞ്ചല്‍, പടിഞ്ഞാറേ കല്ലട എന്നീ തദ്ദേശസ്ഥാപനങ്ങളില്‍ ഫ്ളാറ്റ് നിര്‍മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വര്‍ക്ക് കോണ്‍ട്രാക്ടര്‍ക്ക് അവാര്‍ഡ് ചെയ്തിട്ടുണ്ട്. സൈറ്റ് ക്ലിയറന്‍സ് നടപടികള്‍ ആരംഭിച്ചു. ഫ്ളാറ്റ് നിര്‍മാണത്തിനുള്ള പ്രവര്‍ത്തികളും ആരംഭിച്ചിട്ടുണ്ട്.
(പി.ആര്‍.കെ നമ്പര്‍.255/2021)
- Log in to post comments