Post Category
ആറു വില്ലേജ് ഓഫീസുകളും ദുരിതാശ്വാസ അഭയകേന്ദ്രവും: ഉദ്ഘാടനം ഇന്ന്(ജനുവരി 28)
ജില്ലയില്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ പട്ടികയില്‍ ആറു എണ്ണം കൂടി. ഇന്ന്(ജനുവരി 28) റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതോടെ ജില്ലയിലെ സ്മാര്‍ട്ടായ വില്ലേജ് ഓഫീസുകളുടെ എണ്ണം 16 ആകും. അയണിവേലികുളങ്ങര രാവിലെ 10.30 നും മൈനാഗപ്പള്ളി 11.30 നും തലവൂര്‍ വില്ലേജ് ഓഫീസ് ഉച്ചകഴിഞ്ഞ് രണ്ടിനും ഇടമണ്‍ വില്ലേജ് ഓഫീസ് ഉച്ചകഴിഞ്ഞ് മൂന്നിനും കുളക്കട വില്ലേജ് ഓഫീസ് വൈകിട്ട് നാലിനും വെളിനല്ലൂര്‍ വൈകിട്ട് അഞ്ചിനും ഉദ്ഘാടനം ചെയ്യും.
ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയില്‍ തഴവയില്‍ നിര്‍മ്മിച്ച ദുരിതാശ്വാസ അഭയകേന്ദ്രം ഉദ്ഘാടനം രാവിലെ 11 ന് നടക്കും
(പി.ആര്‍.കെ നമ്പര്‍.261/2021)
date
- Log in to post comments