Skip to main content

കയര്‍ ഭൂവസ്ത്ര സെമിനാര്‍ ഇന്ന്(ജനുവരി 29)

ഫെബ്രുവരിയില്‍ നടക്കുന്ന വെര്‍ച്ച്വല്‍ കയര്‍ കേരളയുമായി ബന്ധപ്പെട്ട് കയര്‍ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, എം ജി എന്‍ ആര്‍ ഇ ജി എസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് കയര്‍ ഭൂവസ്ത്ര വിതാനം സംബന്ധിച്ച ഏകദിന സെമിനാര്‍ സംഘടിപ്പിക്കും.
ഇന്ന്(ജനുവരി 29) ഉച്ചയ്ക്ക് 1.30 ന് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാറില്‍ ശാസ്താംകോട്ട, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍സാര്‍ ഷാഫി അധ്യക്ഷനാകും.
ഏറ്റവും കൂടുതല്‍ ഭൂവസ്ത്രം വിതാനിച്ച ഗ്രാമപഞ്ചായത്തുകളെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഗീതാകുമാരി ആദരിക്കും. കയര്‍ വികസന ഡയക്ടറും ഗ്രാമവികസന കമ്മീഷണറുമായ വി ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ദിനേശ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എന്‍ പങ്കജാക്ഷന്‍, എസ് ഷീജ, കെ സനല്‍കുമാര്‍ ഒ ഷീലാകുമാരി, കയര്‍ പ്രോജക്ട് ഓഫീസര്‍ ഇ ബെനഡിക്ട് നിക്‌സണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന്‍ സെയില്‍സ് മാനേജര്‍ അരുണ്‍ ചന്ദ്രന്‍, ടെക്‌നിക്കല്‍ സര്‍വീസ് പ്രൊവൈഡര്‍ ആര്‍ അശ്വിന്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എ ലാസര്‍, കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ എസ് വിനോദ് എന്നിവര്‍ സെമിനാറില്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും.
(പി.ആര്‍.കെ നമ്പര്‍.272/2021)

 

date