Post Category
കില ഇ റ്റി സി; പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജനുവരി 29)
കൊട്ടാരക്കര കില ഇ റ്റി സി യില്‍ നിര്‍മാണം പൂര്‍ത്തിയായ പുതിയ ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന്(ജനുവരി 29) വൈകിട്ട് നാലിന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് നിര്‍വഹിക്കും. പി അയിഷാ പോറ്റി എല്‍ എല്‍ എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം പി മുഖ്യാതിഥിയാകും.
കൊട്ടാരക്കര നഗരസഭാ ചെയര്മാന് എ ഷാജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ശിവപ്രസാദ്, നഗരസഭാ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ അനിതാ ഗോപകുമാര്‍, ഗ്രാമവികസന കമ്മീഷണര്‍ വി ആര് വിനോദ്, കില ഡയറക്ടര്‍ ജനറല്‍ ഡോ ജോയ് ഇളമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്.കെ നമ്പര്‍.277/2021)
date
- Log in to post comments