Skip to main content
സഹകരണ വാരാഘോഷ   കാസര്‍കോട്  

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന് ജില്ലയില്‍ തുടക്കമായി

64-ാമത്  അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്   ജില്ലയില്‍
തുടക്കമായി. കാസര്‍കോട് സര്‍ക്കിള്‍ സഹകരണയൂണിയന്റേയും  വിവിധ സഹകരണസംഘങ്ങളുടെയും  ആഭിമുഖ്യത്തില്‍  ജില്ലാതല ഉദ്ഘാടനം   കാസര്‍കോട്  നെല്ലിക്കുന്ന്  ലളിതകലാസദനം ഓഡിറ്റോറിയത്തില്‍  എന്‍ എ നെല്ലിക്കുന്ന്  എംഎല്‍എ നിര്‍വ്വഹിച്ചു.
     കെ കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.  വാരാഘോഷത്തിന്  മുന്നോടിയായി  സംഘടിപ്പിച്ച  ജില്ലാതല പ്രബന്ധരചനാമത്സര വിജയികള്‍ക്ക്  കാസര്‍കോട്  നഗരസഭാധ്യക്ഷ ബീഫാത്തിമ ഇബ്രാഹിം സമ്മാനദാനം  നിര്‍വ്വഹിച്ചു.
     ജില്ലാ മൊത്തവ്യാപാരവിതരണ സഹകരണസംഘം ചെയര്‍മാന്‍ എ കെ  നാരായണന്‍ കാസര്‍കോട്  ജില്ലാ  നിര്‍മ്മാണത്തൊഴിലാളി സഹകരണസംഘം പ്രസിഡന്റ് കെ വി കൃഷ്ണന്‍ തുളുനാട്  ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സഹകരണസംഘം പ്രസിഡന്റ് സി എച്ച് കുഞ്ഞമ്പു, ചെങ്കള സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്  ബാലകൃഷ്ണ വൊര്‍കുഡ്‌ലു, മുട്ടത്തൊടി സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഇ അബൂബക്കര്‍, കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് പി ജാനകി, കേരള കോപ്പറേറ്റീവ് എംപ്ലോയീസ്  ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി കെ വിനോദ് കുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ്  ഫെഡറേഷന്‍ സെക്രട്ടറി എം ജയകുമാര്‍, ജില്ലാ ബാങ്ക് എംപ്ലോയീസ്  കോണ്‍ഗ്രസ് സെക്രട്ടറി എ പ്രകാശ് റാവു  സംസാരിച്ചു.  സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍  പി ദിവാകരന്‍  സ്വാഗതവും  സെക്രട്ടറി   കെ ജയചന്ദ്രന്‍   നന്ദിയും  പറഞ്ഞു.   കാസര്‍കോട്  സഹകരണവകുപ്പ്  ഓഡിറ്റ്  ജോയിന്റ്  ഡയറക്ടര്‍  എ ഹമീദ്  പതാക ഉയര്‍ത്തി. സഹകരണസംഘങ്ങള്‍ വഴി  സല്‍ഭരണവും  തൊഴില്‍ പരിജ്ഞാനവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.

date