Skip to main content

നിബോധിത പദ്ധതി; അപേക്ഷിക്കാം

പട്ടികജാതി വിഭാഗം അഭ്യസ്തവിദ്യരായ യുവതി-യുവാക്കള്‍ക്ക് മത്സര പരീക്ഷാ പരിശീലനം നല്‍കുന്ന നിബോധിത പദ്ധതിയിലേക്ക് അപേക്ഷിക്കാം. കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയില്‍ വാര്‍ഷിക വരുമാനം മൂന്നു ലക്ഷം രൂപയില്‍ അധികരിക്കാത്തതും ഗ്രാമസഭാ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ളതുമായ ഉദ്യോഗാര്‍ഥികളെയാണ് പരിണിക്കുക. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍, റേഷന്‍ കാര്‍ഡ് സഹിതം ഫെബ്രുവരി അഞ്ചിനകം സിവില്‍ സ്റ്റേഷനിരെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം. വിശദ വിവരങ്ങള്‍ 0474-2794996 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.285/2021)

 

date