Post Category
'അബുദാബി ടാലേ അല്‍നൂര്‍ ഐ.എന്‍.ടി സ്‌കൂളില്‍ അധ്യാപിക നിയമനം
അബുദാബിയിലെ ടാലേ അല്‍നൂര്‍ ഐ.എന്‍.ടി സ്‌കൂളിലേക്ക് ഇംഗ്ലീഷ് അധ്യാപികമാരെ ഒഡെപെക് വഴി തെരഞ്ഞെടുക്കും. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദവും രണ്ട് വര്‍ഷം പ്രവൃത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷില്‍ നല്ലവണ്ണം സംസാരിക്കാനും എഴുതുവാനുമുള്ള കഴിവ് എന്നിവയാണ് യോഗ്യതകള്‍. 2500 സൗദി റിയാല്‍ (ഒമ്പത് മാസം) വേതനം. താമസം, യാത്രാചെലവ് എന്നിവ സൗജന്യമായിരിക്കും. തൊഴില്‍ നിയമപ്രകാരമുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. പ്രായം 40 വയസ്സുവരെ.
ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ (ഒ.ഡി.ഇ.പി.സി.യില്‍ രജിസ്റ്റര്‍ ചെയ്തവര്‍) മെയ് 10 നു മുമ്പ് വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും teachers.odepc@gmail.com എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. ഫോണ്‍ : 0471 2329440/41/42/43/45, 9446444522.
പി.എന്‍.എക്‌സ്.1640/18
date
- Log in to post comments