Skip to main content

ബോധവല്‍ക്കരണ പരിപാടിയും പൊതുജനസമ്പർക്ക പരിപാടിയും ഫെബ്രുവരി 5  ന് 

 

എറണാകുളം : സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ജില്ലയിലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷന്മാർക്കുള്ള  ബോധവല്‍ക്കരണ പരിപാടി ഫെബ്രുവരി 5  ന്  രാവിലെ 11 മണിക്ക്‌ ഗാന്ധി നഗറിലെ സപ്ലൈകോ ഹെഡ്‌ ഓഫീസിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തും .  ഉച്ചക്ക്‌ 2 മണി മുതല്‍ പൊതുജന സമ്പര്‍ക്ക പരിപാടിയും നടത്തും . റേഷന്‍ കടകളില്‍ നിന്നുള്ള ധാന്യവിതരണം,സ്കള്‍ കുട്ടികള്‍ക്കുള്ള ഉച്ചക്കഞ്ഞി വിതരണം, ഗര്‍ഭിണികള്‍ക്കും മുലയുട്ടുന്ന അമ്മമാര്‍ക്കുമുള്ള പോക്ഷകഹാര വിതരണം, അങ്കണ വാടികളില്‍നിന്നും കുട്ടികള്‍ക്കുള്ള ഭക്ഷണം എന്നിവ സംബന്ധിച്ച പൊതുജനങ്ങൾക്കുള്ള പരാതി ജനുവരി 31 മുതല്‍ ഫെബ്രുവരി  4  വരെ ഓണ്‍ലൈനായോ അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയോ താലുക്ക്‌ സപ്ലൈ ഓഫീസുകളിലോ, ബന്ധപ്പെട്ട ഓഫീസുകളിലോ പൊതുജനസമ്പർക്ക വേദിയിൽ നേരിട്ടോ സമർപ്പിക്കാമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു 

date