Skip to main content

ട്രൈബ്യൂണലില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള തിരുവനന്തപുരം വഞ്ചിയൂര്‍ കോടതി സമുച്ചയത്തിലെ ട്രൈബ്യൂണലിന്റെ കാര്യാലയത്തില്‍ ഒരു സീനിയര്‍ ക്ലര്‍ക്കിന്റെയും ഒരു ഓഫീസ് അറ്റന്‍ഡന്റിന്റെയും തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സമാന തസ്തികകളില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഫോറം 144 കെ.എസ്.ആര്‍ പാര്‍ട്ട് - ഒന്ന്, മേലധികാരിയില്‍ നിന്നും ലഭിക്കുന്ന നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമുള്ള അപേക്ഷ സെക്രട്ടറി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണല്‍, ശ്രീമൂലം ബില്‍ഡിംഗ്‌സ്, കോടതി സമുച്ചയം, വഞ്ചിയൂര്‍, തിരുവനന്തപുരം - 695035 എന്ന വിലാസത്തില്‍ 30 ന് വൈകിട്ട് അഞ്ചിനകം  എത്തിക്കണം.

പി.എന്‍.എക്‌സ്.4834/17

date