Skip to main content

ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

 

 

കൊച്ചി: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒപ്ടിക്കല്‍ ഫൈബര്‍ ടെക്‌നിഷ്യന്‍ ലാബിലേക്ക് ലാബ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ മുദ്രവച്ച ടെന്‍ഡര്‍  ക്ഷണിച്ചു. ടെന്‍ഡര്‍ ഉള്‍ക്കൊള്ളുന്ന  കവറിന് പുറത്ത്  സ്‌കൂളിലെ ഒപ്ടിക്കല്‍ ഫൈബര്‍ ടെക്‌നിഷ്യന്‍  ലാബിലേക്ക് ലാബ് ഉപകരണങ്ങളുടെ വിതരണം എന്ന് രേഖപ്പെടുത്തണം. ടെന്‍ഡറുകള്‍  പ്രിന്‍സിപ്പാള്‍ ഗവണ്മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ തൃപ്പൂണിത്തുറ എറണാകുളം ജില്ല 682301  വിലാസത്തില്‍ എത്തിക്കണം. മുദ്രവച്ച ടെന്‍ഡര്‍  സ്‌കൂളില്‍ എത്തിക്കേണ്ട അവസാന തിയതി ഫെബ്രാവരി 12-ന് ഉച്ചയ്ക്ക് രണ്ടു വരെ.

date