Skip to main content

ദേശീയപാത സ്ഥമെടുപ്പ്- വില നിര്‍ണ്ണയം ഒമ്പതിന് തുടങ്ങും

 

 

 

ദേശീയപാത സ്ഥമെടുപ്പ് വില നിര്‍ണ്ണയം മെയ് ഒമ്പതിന് തുടങ്ങാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ദേശീയപാതക്കായി സര്‍വ്വേ ചെയ്ത സ്ഥങ്ങളിലെ എല്ലാ നിര്‍മ്മിതികളുടെയും, കൃഷി, മരങ്ങള്‍ എന്നിവയുടെയും വില നിര്‍ണ്ണയം നടത്തും. റവന്യൂ, ദേശീയപാത അതോറിറ്റി, കൃഷി, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കും. കൃത്യമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഭൂവുടമകള്‍ സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ ആവശ്യപ്പെട്ടു.

 സര്‍വ്വേക്കായി ഏറ്റെടുക്കുന്ന സ്ഥലത്ത് നിന്നും ഭാഗികമായി ബാധിക്കുന്ന കെട്ടിടം പൂര്‍ണ്ണമായി വിട്ടു നല്‍കാന്‍ ആഗ്രഹിക്കുന്ന ഭൂവുടമകള്‍ പ്രസ്തുത വിവരം വില നിര്‍ണ്ണയത്തിനായി എത്തുന്ന ഉദ്യോഗസ്ഥരുടെ കൈവശം വെള്ള പേപ്പറില്‍ എഴുതി നല്‍കണം. വില നിര്‍ണ്ണയം ജൂണ്‍ 20 നകം പൂര്‍ത്തിയാക്കും. പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ സര്‍വ്വേ നടപടികള്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മെയ് മുപ്പതിനകം പൂര്‍ത്തിയാക്കും. തിരൂര്‍ താലൂക്കിലെ ത്രീ ഡി വിജ്ഞാപനം മെയ് മുപ്പതിനകം ഇറക്കും. കൊണ്ടോട്ടി, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളിലെ ത്രീ ഡി വിജ്ഞാപനം ജൂണ്‍ 15 ന് ഇറക്കും.

ത്രീ ഡി വിജ്ഞാപനത്തിനു ശേഷം സ്ഥലം ഏറ്റെടുക്കുന്ന മുഴുവന്‍ ഭൂവുടമകളെയും വിചാരണ നടത്തി നഷ്ടപരിഹാരം നിര്‍ണ്ണയിക്കും. നേരത്തെ 27 ദിവസത്തിനകം 76.5 കിലോമീറ്റര്‍ സര്‍വ്വേ പൂര്‍ത്തിയാക്കിയ സര്‍വ്വേ ടീമിനെ അഭിനന്ദിച്ചാണ് കലക്ടര്‍ യോഗം ആരംഭിച്ചത്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ.അരുണ്‍, ഡെപ്യൂട്ടി കലക്ടര്‍ ജയശങ്കര്‍ പ്രസാദ്, ഫിനാന്‍സ് ഓഫീസര്‍ എന്‍.സന്തോഷ് കുമാര്‍, ദേശീയ പാത പ്രൊജക്ട് ഡയറക്ടര്‍ നിര്‍മ്മല്‍ സാഥെ, ലൈസണ്‍ ഓഫീസര്‍ പി.പി.എം.അഷ്‌റഫ്, കൊണ്ടോട്ടി, തിരൂര്‍, തിരൂരങ്ങാടി, പൊന്നാനി താലൂക്ക് തഹസില്‍ദാര്‍മാര്‍, തിരൂര്‍, മലപ്പുറം സ്ഥമെടുപ്പ് തഹസില്‍ദാര്‍മാര്‍, സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എ.ഷാജി, സര്‍വ്വെ സൂപ്രണ്ട് കെ.ദാമോദരന്‍, ദേശീയപാത സ്ഥമെടുപ്പ് ചുമതലയുള്ള റവന്യൂ ഉദ്യാഗസ്ഥര്‍, സര്‍വ്വേയര്‍മാര്‍, കൃഷി, സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. 

date