Skip to main content

സെക്യൂരിറ്റി ഗാര്‍ഡ്: ദര്‍ഘാസ് ക്ഷണിച്ചു

 

സംസ്ഥാന മന്ത്രി സഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മലപ്പുറം എംഎസ് പിഎല്‍. പി  സ്‌കൂള്‍ ഗ്രൗണ്ടില്‍ 2018 മെയ് 7 മുതല്‍ 13 വരെ നടക്കുന്ന വ്യാപാര പ്രദര്‍ശനമേളയുടെ സുഗമമായ നടത്തിപ്പിന് സെക്യുരിറ്റി ഗാര്‍ഡുകളെ എടുക്കുന്നതിന് സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.ഈ ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ 10 മണി വരെ ഒരാളുടെ തുക ക്വട്ടേഷനില്‍ രേഖപ്പടുത്തേണ്ടതാണ്.ക്വട്ടേഷനുകള്‍ 2018 മെയ് 6 ന് ഉച്ചക്ക് 2 മണിക്ക് മുമ്പായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറുടെ കാര്യാലയത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ലഭ്യമായ ക്വട്ടേഷനുകള്‍ അന്നേദിവസം 5 മണിക്ക് സന്നിഹിതരായ കരാറുകാരുടെ സാന്നിധ്യത്തില്‍ തുറക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0483-2734387

 

date