നോക്ക് കൂലി തിരികെ വാങ്ങിക്കൊടുത്തു.
തന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലേക്ക് കൊണ്ടുവന്ന വളം ഉടമ ഇറക്കിയതിന് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ അന്യായമായി കൈപ്പറ്റിയ തുക ഉടമയ്ക്ക് തിരികെ വാങ്ങി നല്‍കി. മഞ്ചേരി ചെങ്ങരയിലുള്ള സുധീര്‍ മോന്‍ പി.പി. എന്നവര്‍ തന്റെ ഉടമസ്ഥതയിലുള്ള മൂത്തേടം പഞ്ചായത്തിലെ ചോളമുണ്ടയിലെ കൃഷിയിടത്തിലേക്ക് കൊണ്ട് വന്ന വളച്ചാക്കുകള്‍ ഉടമയിറക്കിയതിനും കൂടിയുള്ള തുക യൂണിയന്‍ തൊഴിലാളികള്‍ കൈപ്പറ്റിയതില്‍ സുധീര്‍ മോന്‍ ജില്ലാ ലേബര്‍ ഓഫീസര്‍ മുമ്പാകെ നല്‍കിയ പരാതിയി•േല്‍ നിലമ്പൂര്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ കെ. ജയപ്രകാശ് നാരായണന്‍ ഇടപ്പെട്ട് അധിക തുക ഉടമയ്ക്ക് തിരികെ വാങ്ങിച്ചു കൊടുത്തു. കേരളത്തിലെ ചുമട്ടുതൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കുവാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തി കമാക്കാനും ഇത്തരത്തിലുള്ള പ്രവൃത്തികളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments