Skip to main content

ലൈഫ് മിഷന്‍ ; പട്ടിക ജാതി - വര്‍ഗ്ഗ വിഭാഗത്തില്‍ 507 വീടുകള്‍ നിര്‍മിച്ചു

    ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി  വര്‍ഗ വിഭാഗത്തില്‍ പെട്ട 507 പേര്‍ക്ക് വീടുകള്‍ നിര്‍മിച്ച് നല്‍കി. പട്ടിക വിഭാഗക്കാരുടെ വീടുകളുടെ നിര്‍മാണ പുരോഗതി ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ വിലയിരുത്തി. മെയ് 31 നകം മുഴുവന്‍ വീടുകളുടെയും നിര്‍മാണം  പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
വണ്ടൂരിലാണ് കൂടുതല്‍ വീടുകള്‍ നിര്‍മിച്ചത്. 46 വീടുകളില്‍ 33 എണ്ണം വണ്ടരില്‍ പൂര്‍ത്തീകരിച്ചു.  ബ്ലോക്ക് തലത്തില്‍ ഇനിയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാത്ത വീടുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രവര്‍ത്തനം ആരംഭിക്കാനും അല്ലാത്ത പക്ഷം പദ്ധതിയില്‍ നിന്ന് ഒഴിവാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.
    ജില്ലയിലെ ഭൂമിയുള്ള 14,657 ഗുണഭോക്താക്കള്‍ക്കും വര്‍ഷം നാല് ലക്ഷം രൂപ വീതം നല്‍കിയാണ് ഭവന നിര്‍മ്മാണ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഭൂമിയില്ലാത്ത പട്ടികയിലുള്ള ഗുണഭോക്താവിന് പിന്നീട് ഭൂമി ലഭ്യമായാല്‍ ബന്ധപ്പെട്ട പട്ടി്കയിലേക്ക് മാറ്റാവുന്നതാണ്. മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായതത്, ബോക്ക്, പട്ടിക വര്‍ഗ്ഗം, പട്ടിക ജാതി, ഫിഷറീസ് വകുപ്പ്, മൈനോരിറ്റി ഫെല്‍ഫെയര്‍ വകുപ്പ്, ജില്ലാ തലത്തിലുമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
  ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം ശ്രീ ഹരി, ജില്ലാ പട്ടിക ജാതി വികസന ഓഫീസര്‍ ലത നായര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

 

date