മെഗാ തൊഴില്‍ മേള മെയ് പത്തിന്
ജില്ലാ എംപ്ലോയബിലിറ്റി സെന്റെര്‍ ''പ്രതീക്ഷ-2018'' എന്ന പേരില്‍ മെയ് 10ന് മലപ്പുറം ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൊഴില്‍മേള നടത്തുന്നു. ജില്ലക്കകത്തും പുറത്തും നിന്നുള്ള തൊഴില്‍ സ്ഥാപനങ്ങള്ക്കും പത്താം ക്ലാസ് മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തൊഴിലന്വേഷകര്‍ക്കും മേളയില്‍ പങ്കെടുക്കാം. റജിസ്‌ട്രേഷന്‍ ഫീസ് ഇല്ല. ജില്ലാ എംപ്ലോയബിലിറ്റി സെന്റനറില്‍ നേരിട്ടോ മേളയിലെ കൌണ്ടറില്‍ സ്‌പോട്ട് റജിസ്‌ട്രേഷനായോ പേരു നല്കാം.
ഒരാള്‍ക്ക് പരമാവധി മൂന്നു സ്ഥാപനങ്ങളുടെ കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ആരോഗ്യം, വിദ്യാഭ്യാസം, ടെലികോം, ടെക്‌നിക്കല്‍, ഐ.ടി, ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, സെയില്‍സ്, ഓഫീസ് ജോലികള്‍, ഓട്ടോമൊബൈല്‍സ്, ജേണലിസം തുടങ്ങിയ മേഖലകളിലായി 3000 ഒഴിവുകളുണ്ട്. തൊഴില്‍ മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ മെയ് അഞ്ചിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയബിലിറ്റി സെന്റൊറില്‍ നേരിട്ടോ ാമഹമുുൗൃമാലാുരലിൃേല@ഴാമശഹ.രീാ എന്ന ഇ-മേയിലൂടെയോ വേക്കന്‍സികളുടെ തരം, എണ്ണം, ഏകദേശ ശമ്പളം മുതലായ വിവരങ്ങള്‍ ചേര്ത്ത് റജിസ്‌ട്രേഷന്‍ നടത്തുക. ഫോണ്‍: 0483 2734737, 8078 428 570.
- Log in to post comments