Skip to main content

പരാതികള്‍ പൂര്‍ണമായും തീര്‍പ്പാക്കാനായി - മന്ത്രി കെ രാജു

വര്‍ഷങ്ങളോളം ഔദ്യോഗികതലത്തില്‍ കയറിയിറങ്ങിയിട്ടും പരിഹാരം കാണാത്ത പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കണ്ടെത്താനായത് സാന്ത്വന സ്പര്‍ശത്തിന്റെ ഏറ്റവും മികച്ച നേട്ടമാണെന്ന് വനം വകുപ്പ് മന്ത്രി കെ രാജു.  എത്തിയ അപേക്ഷകളില്‍ ബഹുഭൂരിപക്ഷം അപേക്ഷകളിലും പരിഹാരം കണ്ടെത്താനായി. മുഴുവന്‍ ജനങ്ങളുടെയും എല്ലാവിധ താത്പര്യങ്ങളും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിലെ 14 ജില്ലകളിലായി നടത്തുന്ന അദാലത്തില്‍ ലക്ഷക്കണക്കിന് ആളുകളാണ് അവരുടെ പ്രശ്‌നങ്ങളുമായി എത്തുന്നത്. ഇവ അതിവേഗം പരിഹരിക്കാനാകുന്നു എന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമാണെന്ന് മന്ത്രിപറഞ്ഞു.
(പി.ആര്‍.കെ നമ്പര്‍.333/2021)

date