Skip to main content

സപ്ലൈകോ മാവേലി സ്റ്റോര്‍; ഉദ്ഘാടനം ഇന്ന്(ഫെബ്രുവരി 3)

പുനലൂര്‍ താലൂക്കില്‍ എരൂര്‍ പഞ്ചായത്തില്‍ വിളക്കുപാറ ജംഗ്ഷനിലെ സപ്ലൈകോ മാവേലി സ്റ്റോര്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തിന് സമീപമുള്ള സഹകരണ ബാങ്ക് കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നു. മാവേലി സ്റ്റോറിന്റെ പ്രവര്‍ത്തനോദ്ഘാടനം ഇന്ന്(ഫെബ്രുവരി 3) ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വഹിക്കും. മന്ത്രി കെ രാജു അധ്യക്ഷനാകും.
ഏരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി അജയന്‍ ആദ്യവില്പന നിര്‍വഹിക്കും. ജില്ലാ പഞ്ചായത്തംഗം സി അംബികാകുമാരി ഏരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്നു വിനോദ്, സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ പി എം അലിഅഗ്‌സര്‍ പാഷാ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്‍മാരായ ജി അജിത്ത്, ഷൈന്‍ ബാബു, വി രാജി, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്തംഗം സന്ധ്യാ ബിനു, വിളക്കുപാറ വാര്‍ഡംഗം അഞ്ജു ദിലീപ്, സപ്ലൈകോ തിരുവനന്തപുരം മേഖലാ മാനേജര്‍ വി ജയപ്രകാശ്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.കെ നമ്പര്‍.336/2021)

 

date