Post Category
ഇത്തിക്കരയില്‍ വര്‍ക്കിംഗ് ഗ്രൂപ്പ് പൊതുയോഗം
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാക്ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ പൊതുയോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ സദാനന്ദന്‍ പിള്ള ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സരിത പ്രതാപ് അധ്യക്ഷയായി.
13 വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ ചര്‍ച്ച നടത്തി തയ്യാറാക്കിയ കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. വികസനകാര്യ സമിതി അധ്യക്ഷന്‍ എം കെ ശ്രീകുമാര്‍, ക്ഷേമകാര്യ സമിതി അധ്യക്ഷ സി ശകുന്തള, ആരോഗ്യ-വിദ്യാഭ്യാസ കാര്യ സമിതി അധ്യക്ഷന്‍ എ ദസ്തക്കീര്‍, ആസൂത്രണ സമിതി അംഗം എസ് അനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍.352/2021)
date
- Log in to post comments